പിണക്കം മാറാതെ ശ്രീലേഖ; മോദി എത്തിയ വേദിയിലും ഒറ്റയ്ക്ക് മാറി നിന്ന് ഒടുവിലിറങ്ങി

മേയർ സ്ഥാനം കിട്ടാത്തതിൽ പിണക്കം മാറാതെ ആർ ശ്രീലേഖ. ഇന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി എത്തിയശേഷം സംഘടിപ്പിച്ച ബിജെപി പരിപാടിയിലായിരുന്നു സംഭവം . മുൻ ഡിജിപിയും കൗൺസിലറുമായ ആർ ശ്രീലേഖയും ബിജെപി നേതൃത്വവുമായുള്ള പ്രശ്‌നം തുറന്നുകാട്ടുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായി.

പരിപാടിയുടെ വേദിയിൽ ബിജെപി നേതാക്കളെല്ലാം മോദിയുമായി സംസാരിക്കുന്നതും ചിത്രങ്ങളെടുക്കുന്നതും കാണാം. അതേസമയം സഹപ്രവർത്തകർക്കൊപ്പം നിൽക്കാതെ ആർ ശ്രീലേഖ മാറി നിൽക്കുന്നതും ശേഷം ഇറങ്ങി പോകുന്നതും വീഡിയോയിലുണ്ട്. ഒപ്പം നിൽക്കാനായി നേതാക്കളാരും ശ്രീലേഖയെ സമീപിച്ചിരുന്നില്ല.

എന്നാൽ, ഇതിന് മുമ്പ് പലതവണയും ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശ്രീലേഖ രംഗത്ത് വന്നിരുന്നു. മേയർ സ്ഥാനം വാഗ്ദാനംചെയ്‌തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും തുറന്നു പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കൗൺസിലറായി നിൽക്കാനല്ല, മേയർ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാൻ വിസമ്മതിച്ചതാണെന്നും അവർ മുൻപ് ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

കൂടാതെ, അധികാരമേൽക്കുന്ന ചടങ്ങ് വേദിയിലും മേയർ പദവി ലഭിക്കാതിരുന്നതിൻ്റെ അതൃപ്‌തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ അധികാരമേൽക്കൽ ചടങ്ങ് പൂർത്തിയാകും മുൻപ് ശ്രീലേഖ സ്ഥലം വിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേൽക്കുന്നതിനിടയിലാണ് ശ്രീലേഖ ഇറങ്ങിപോയത്.

അതേസമയം, ആർ ശ്രീലേഖയെ മേയറാക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ കടുത്ത എതിർപ്പിനെത്തുടർന്ന് അവരെ ഒഴിവാക്കുകയായിരുന്നു. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപി കൗൺസിലർമാർക്കിടയിൽ വലിയ ഭിന്നത നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ഒടുവിൽ വി വി രാജേഷ് മേയറായിരിക്കുന്നത്.

when Modi arrived at the stage, R Sreelekha stood alone and finally left

More Stories from this section

family-dental
witywide