രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുഖം കൊടുക്കാതെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടന്നുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചങ്ങനാശേരി മന്നം ജയന്തി ആഘോഷ ചടങ്ങിലാണ് സംഭവം. രമേശ് ചെന്നിത്തല വരുന്നതുകണ്ട് സദസ്സിലുണ്ടായിരുന്ന രാഹുൽ എഴുന്നേറ്റെങ്കിലും ചെന്നിത്തല ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോകുകയായിരുന്നു.
രാഹുലിന്റെ ഒപ്പം നിന്നിരുന്ന വ്യക്തി കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും ഇതും ചെന്നിത്തല അവഗണിച്ചു. എന്നാൽ, അടുത്ത സീറ്റിൽ ഇരുന്നിരുന്ന രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യനോട് ചെന്നിത്തല കുറച്ചുനേരം സംസാരിക്കുകയും ചെയ്‌തു. സംഭവം കേരളത്തിലെ പുതിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Who cares! Chennithala ignored Rahul Mamkoothil who stood up













