ഇറാനിൽ ഭരണമാറ്റം ഉണ്ടായാൽ ആര് അധികാരം ഏറ്റെടുക്കും? വെനസ്വേലയേക്കാൾ വളരെ സങ്കീർണ്ണമോ; ചർച്ചയായി മാർക്കോ റൂബിയോയുടെ പ്രതികരണം

വാഷിംഗ്ടൺ: ഇറാനിൽ ഒരു ഭരണമാറ്റം ഉണ്ടായാൽ ആര് അധികാരം ഏറ്റെടുക്കും എന്നത് വലിയൊരു അനിശ്ചിതത്വമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അധികാരമൊഴിയുകയോ അല്ലെങ്കിൽ ഭരണമാറ്റം സംഭവിക്കുകയോ ചെയ്താൽ പകരം ആര് വരുമെന്നത് ആർക്കും കൃത്യമായി അറിയില്ല എന്നും ഇതൊരു തുറന്ന ചോദ്യമാണെന്നും അദ്ദേഹം ശേഷിപ്പിച്ചു. വെനിസ്വേലയിലെ ഭരണമാറ്റത്തേക്കാൾ വളരെ സങ്കീർണ്ണമായിരിക്കും ഇറാൻ്റെ സാഹചര്യമെന്നും ഇറാൻ ഭരണകൂടം ദീർഘകാലമായി അധികാരത്തിൽ തുടരുന്ന ഒന്നാണെന്നും അത്തരമൊരു മാറ്റത്തിന് വലിയ ആലോചനകൾ ആവശ്യമാണെന്നും റൂബിയോ വ്യക്തമാക്കി. “ഇതൊരു ഫ്രോസൺ ഡിന്നർ പോലെ മൈക്രോവേവിൽ വെച്ച് പെട്ടെന്ന് പാകം ചെയ്തെടുക്കാവുന്ന ഒന്നല്ല” എന്നാണ് അദ്ദേഹം ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്.

ഇറാന്റെ അധികാരം ഖമേനിക്കും, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും (IRGC), ചില തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കുമായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും റൂബിയോ ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധങ്ങളും കാരണം ഇറാൻ ഭരണകൂടം മുൻപത്തേക്കാൾ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തിൽ, ഇറാനിലെ ഭരണമാറ്റം വലിയ അസ്ഥിരതയ്ക്കും പ്രവചനാതീതമായ സാഹചര്യങ്ങൾക്കും കാരണമായേക്കാമെന്നാണ് റൂബിയോ മുന്നറിയിപ്പ് നൽകുന്നത്.

ഇറാൻ അമേരിക്കൻ സൈനികരെ ആക്രമിച്ചാൽ തിരിച്ചടിക്കാൻ തയ്യാറാണെന്നും എന്നാൽ അത്തരം സാഹചര്യം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസിഡൻ്റ് ട്രംപ് നൽകിയ ശക്തമായ മുന്നറിയിപ്പിന് പിന്നാലെയാണ് റൂബിയോയുടെ ഈ പ്രതികരണം.

Who will take over if there is a regime change in Iran? Much more complicated than Venezuela; Marco Rubio responds

More Stories from this section

family-dental
witywide