
ന്യൂഡൽഹി : ഗാൽവേ സർവ്വകലാശാലയിലെ ‘സ്‌പെയർ സ്റ്റുഡൻ്റ് പാൻട്രി’ എന്ന സൗജന്യ ഭക്ഷണശാലയ്ക്ക് പുറത്ത് വിദ്യാർത്ഥികൾ വരിനിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ അയർലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ വംശീയ അധിക്ഷേപങ്ങൾ വർദ്ധിക്കുന്നു. അയർലൻഡിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് ‘ഐറിഷ് ടൈംസ്’ പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പമാണ് ഈ ചിത്രം നൽകിയത്. റിപ്പോർട്ടിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ചിത്രം ഏറ്റെടുത്തത്.
ജീവിതച്ചെലവ് പ്രതിസന്ധിയെത്തുടർന്ന് സ്‌പിയർ സ്റ്റുഡൻ്റ് പാൻ്റ്റിയിൽ ആവശ്യക്കാർ കൂടിയെന്നും കഴിഞ്ഞ വർഷം 5,00,000 യൂറോയുടെ ഭക്ഷണം വിതരണം ചെയ്‌തെങ്കിലും ഇപ്പോഴും നൂറുകണക്കിന് വിദ്യാർത്ഥികളെ മടക്കി അയക്കേണ്ടി വരുന്നതായുമാണ് റിപ്പോർട്ടിലുണ്ടായിരുന്നു.
ചിത്രത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉണ്ടായിരുന്നിട്ടും, സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ ചിത്രം മാത്രം കേന്ദ്രീകരിച്ച് അധിക്ഷേപങ്ങൾ ചൊരിയുകയായിരുന്നു. വിദേശത്ത് പഠിക്കാൻ പണമുള്ളവർക്ക് എന്തിനാണ് സൗജന്യ ഭക്ഷണം എന്നതടക്കമുള്ള വിദ്വേഷ പ്രചാരണങ്ങൾ ഇവർക്കെതിരെ നടന്നു.

ഈ സംഭവം അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അയർലൻഡിൽ കുടിയേറ്റ വിരുദ്ധ വികാരവും വംശീയ അധിക്ഷേപങ്ങളും വർദ്ധിച്ചുവരുന്നതിൻ്റെ ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Why free food for those who have money to study abroad? Racial abuse against Indian students in Ireland.















