
അമേരിക്ക വെനിസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ പോലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ സമാനമായ നടപടികൾ സ്വീകരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നടപടി ആവശ്യമില്ല എന്ന് മറുപടി പറഞ്ഞ് ട്രംപ്. യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞ സൂചനാപരമായ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചതിനാണ് ട്രംപ് മറുപടി പറഞ്ഞത്.
അത് ആവശ്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾക്ക് അദ്ദേഹവുമായി നല്ല ബന്ധമുണ്ട്, എന്നും ഉണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. യുക്രെയിൻ യുദ്ധം ഇതുവരെ അവസാനിക്കാത്തത് വലിയ നിരാശയാണ്. ഞാൻ എട്ട് യുദ്ധങ്ങൾ തീർപ്പാക്കി. ഇതും താരതമ്യേന എളുപ്പമായി തീർക്കാമെന്ന് കരുതിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയിനിലെ യുദ്ധകുറ്റങ്ങൾ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാർറന്റ് നിലവിലുള്ള സാഹചര്യത്തിൽ, പുടിനെ ചുറ്റിപ്പറ്റി നയതന്ത്ര ശ്രമങ്ങൾ കൂടി സങ്കീർണ്ണമായിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച കാരക്കാസിൽ നടത്തിയ അപ്രതീക്ഷിത യുഎസ് സൈനിക നടപടിയിൽ നിക്കോളാസ് മഡൂറോയെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. കഴിഞ്ഞ മാസം 31,000 പേർ മരിച്ചു. അവരിൽ പലരും റഷ്യൻ സൈനികർ. റഷ്യൻ സാമ്പത്തിക നില മോശമാണ്. ഇത് ഉടൻ തീർപ്പാക്കാനാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും നേരം എടുത്തത് ദുഃഖകരമാണ്, കാരണം നിരവധി പേർ മരിക്കുന്നുവെന്ന് യുദ്ധത്തിലെ മനുഷ്യനഷ്ടങ്ങളെക്കുറിച്ച് ട്രംപ് പറഞ്ഞു.
Will America ‘catch’ Putin like Maduro? Trump replied










