അമേരിക്കയിൽ ശൈത്യകാല കൊടുങ്കാറ്റ് രൂക്ഷം; 8,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി

ന്യൂയോർക്ക്: അമേരിക്കയിൽ വ്യാപകമായി ശെെത്യകാല കൊടുങ്കാറ്റ് ആഞ്ഞടിക്കാനിരിക്കെ വാരാന്ത്യത്തിൽ സർവീസ് നടത്താനിരുന്ന 8,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി. രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും ഐസ് മഴയും ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. ദിവസങ്ങളോളം വൈദ്യുതി വിതരണം തടസ്സപ്പെടാനും പ്രധാന റോഡുകൾ ഗതാഗതക്കുരുക്കിലാകാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെ ഏകദേശം 14 കോടി പേർ ശൈത്യകല കൊടുങ്കാറ്റ് മുന്നറിയിപ്പിന്റെ പരിധിയിലാണ്.

കിഴക്കൻ ടെക്സസിൽ നിന്ന് നോർത്ത് കരോലൈന വരെ വ്യാപിക്കുന്ന ശക്തമായ ഐസ് മഴയും വ്യാപകമായ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ സേവനം അറിയിച്ചു. ഐസ് ബാധിക്കുന്ന മേഖലകളിൽ ചുഴലിക്കാറ്റിന് സമാനമായ നാശനഷ്ടങ്ങൾ ഉണ്ടാകാമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രിയോടെ ടെക്സസിന്റെ ചില ഭാഗങ്ങളിൽ തണുത്ത മഴയും ഐസ് മഴയും ആരംഭിച്ചു. ഒക്ലഹോമയിൽ മഞ്ഞും ഐസും വീണു. തെക്കൻ സംസ്ഥാനങ്ങൾ കടന്ന് പോകുന്ന കൊടുങ്കാറ്റ് പിന്നീട് വടക്കുകിഴക്കൻ മേഖലകളിലേക്ക് നീങ്ങുമെന്നും വാഷിംഗ്ടൺ മുതൽ ന്യൂയോർക്ക്, ബോസ്റ്റൺ വരെ ഏകദേശം ഒരു അടി (30 സെന്റീമീറ്റർ) വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥാ സേവനം പ്രവചിച്ചു.

പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗവർണർമാർ ജനങ്ങളോട് അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു. ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്, റോഡുകളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുന്നതായി അറിയിക്കുകയും “സാധ്യമെങ്കിൽ വീട്ടിൽ തന്നെ തുടരുക” എന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

വിമാന ഗതാഗത നിരീക്ഷണ വെബ്‌സൈറ്റായ ഫ്ലൈറ്റ് അവെയറിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്ച 3,400-ത്തിലധികം വിമാനങ്ങൾ വൈകുകയോ റദ്ദാകുകയോ ചെയ്തു. ഞായറാഴ്ചയ്ക്കായി നിശ്ചയിച്ചിരുന്ന 5,000-ത്തിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ഐസ് മൂടിയ മരങ്ങളും വൈദ്യുതി ലൈനുകളും കൊടുങ്കാറ്റിന് ശേഷവും വീഴാൻ സാധ്യതയുള്ളതിനാൽ വ്യാപകമായ വൈദ്യുതി മുടക്കത്തിന് സാധ്യതയുണ്ടെന്ന് യൂട്ടിലിറ്റി കമ്പനികൾ മുന്നറിയിപ്പ് നൽകി. മിഡ്‌വെസ്റ്റ് മേഖലയിൽ അനുഭവ താപനില മൈനസ് 40 ഡിഗ്രി ഫാരൻഹീറ്റ് (മൈനസ് 40 ഡിഗ്രി സെൽഷ്യസ്) വരെ താഴ്ന്നു. ഇത്രയും കുറഞ്ഞ താപനിലയിൽ 10 മിനിറ്റിനുള്ളിൽ ഫ്രോസ്റ്റ്‌ബൈറ്റ് ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. നോർത്ത് ഡക്കോട്ടയിലെ ബിസ്മാർക്കിൽ അനുഭവ താപനില മൈനസ് 41 ഡിഗ്രിയായി കുറഞ്ഞപ്പോൾ, കനത്ത വസ്ത്രങ്ങൾ ധരിച്ചാണ് കോളിൻ ക്രോസ് ജോലി ചെയ്തിരുന്നത്. ഇത്രയും തണുപ്പിൽ തല തന്നെ പ്രവർത്തിക്കാതെയായി എന്ന് അദ്ദേഹം പറഞ്ഞു.

ബാൾട്ടിമോറിലെ സെന്റ് പോൾ മിനി മാർക്കറ്റിൽ കഴിഞ്ഞ ദിവസങ്ങളായി കൊടുങ്കാറ്റാണ് പ്രധാന ചർച്ചാവിഷയം. “കടയിൽ കയറുന്ന എല്ലാവരും കൊടുങ്കാറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് കടയുടമ അയാസ് അഹമ്മദ് പറഞ്ഞു. കൊടുങ്കാറ്റ് വരുന്നതായി ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ അത് എങ്ങനെ നേരിടണമെന്ന് അറിയുന്നതാണ് യഥാർത്ഥ വെല്ലുവിളി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Winter storm hits US; more than 8,000 flights canceled

More Stories from this section

family-dental
witywide