എച്ച്ഐവി ബാധിച്ച രക്തം വിവാഹാലോചന നിരസിച്ചതിന് കുത്തിവെച്ചു; ജീവനൊടുക്കി യുവതി

ഹൈദരാബാദിൽ വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ എച്ച്ഐവി ബാധിതനായ യുവാവ് ബലമായി രക്തം കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ 24-കാരിയെ വെള്ളിയാഴ്‌ച ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.സംഭവത്തിൽ യുവതിയുടെ ബന്ധുവായ മനോഹർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ നേരത്തെ മനോഹറുമായി യുവതിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു.

എന്നാൽ, ഇയാളുടെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ സെപ്റ്റംബറിൽ മനോഹറിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.പരിശോധനയിൽ ഇയാൾക്കും എച്ച്ഐവി സ്ഥിരീകരിച്ചതോടെ യുവതി വിവാഹത്തിൽനിന്ന് പിന്മാറി. ഇതിൽ പ്രകോപിതനായ മനോഹർ മാർച്ച് 11-ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി തന്റെ ശരീരത്തിലെ എച്ച്ഐവി ബാധിത രക്തം യുവതിയുടെ ശരീരത്തിൽ ബലമായി കുത്തിവെക്കുകയായിരുന്നു.

യുവതിക്ക് രോഗം ബാധിച്ചാൽ തന്നെ വിവാഹം കഴിക്കുമെന്നും തന്റെകൂടെ നിൽക്കുമെന്നുമുള്ള ചിന്തയിലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.ആക്രമണത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ സംഭവം പ്രചരിച്ചതോടെ യുവതി കടുത്ത മാനസിക പിരിമുറുക്കം നേരിട്ടിരുന്നതായി കുടുംബം പറഞ്ഞു. സംഭവത്തിൽ പോച്ചാരം ഐടി കോറിഡോർ പോലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Woman commits suicide after being forcibly injected with blood by HIV-positive man after rejecting marriage proposal in Hyderabad

More Stories from this section

family-dental
witywide