കൊളറാഡോയിലെ ലാരിമർ കൗണ്ടിയിൽ മൗണ്ടൻ സിംഹത്തിൻ്റെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു, 27 വർഷങ്ങൾക്കിപ്പുറം ആദ്യത്തെ ആക്രമണം

കൊളറാഡോ : കൊളറാഡോയിലെ ലാരിമർ കൗണ്ടിയിൽ മൗണ്ടൻ സിംഹത്തിന്റെ (Mountain Lion) ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . പുതുവത്സര ദിനത്തിൽ ആണ് ഈ ദാരുണമായ സംഭവം നടന്നത്.

എസ്റ്റസ് പാർക്കിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ക്രോസിയർ മൗണ്ടൻ ട്രയലിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഒറ്റയ്ക്ക് മലകയറ്റത്തിന് പോയ സ്ത്രീയെ മൗണ്ടൻ സിംഹം ആക്രമിക്കുകയായിരുന്നു എന്ന് കരുതപ്പെടുന്നു. മറ്റ് യാത്രികരാണ് മൃതദേഹത്തിന് സമീപം ഒരു മൗണ്ടൻ സിംഹത്തെ കണ്ടെത്തിയതും അതിനെ കല്ലെറിഞ്ഞ് അതിനെ ഓടിക്കുകയും ചെയ്തത്.

സംഭവത്തിന് ശേഷം കൊളറാഡോ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് (CPW) ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ആ പ്രദേശത്ത് ഉണ്ടായിരുന്ന രണ്ട് മൗണ്ടൻ സിംഹങ്ങളെ കണ്ടെത്തി വെടിവെച്ചു കൊന്നു. മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെ ദയാവധം ചെയ്യണമെന്ന് സി‌പി‌ഡബ്ല്യു നയം നിർദ്ദേശിക്കുന്നതിനാലാണ് സിംഹങ്ങളെ ഉദ്യോഗസ്ഥർ കൊന്നത്. ആക്രമണത്തിൽ പങ്കുണ്ടോ എന്ന് ഉറപ്പാക്കാൻ ഇവയെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

കൊളറാഡോയിൽ ഏകദേശം 27 വർഷങ്ങൾക്ക് ശേഷമാണ് മൗണ്ടൻ സിംഹത്തിന്റെ ആക്രമണത്തിൽ ഒരു മരണം സംഭവിക്കുന്നത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു ക്യാബിൻ ഉടമയായ കെല്ലി മഹോണി, എബിസി ന്യൂസിന് നൽകിയ വിവരം അനുസരിച്ച് പ്രദേശത്ത് നാല് സിംഹങ്ങളുടെ ഒരു കുടുംബത്തെ കണ്ടതായി പറഞ്ഞു.

മൌണ്ടൻ സിംഹങ്ങളെ കൂഗർ, പ്യൂമ, പാന്തർ , കാറ്റമൗണ്ട് എന്നൊക്കെ വിളിക്കാറുണ്ട്. കൂടാതെ കൊളറാഡോയിൽ നിലവിൽ കാട്ടിൽ 3,800 മുതൽ 4,400 വരെ പർവത സിംഹങ്ങൾ ഉണ്ടാകുമെന്ന് സിപിഡബ്ല്യു അഭിപ്രായപ്പെട്ടു.

Woman killed in mountain lion attack in Larimer County, Colorado, first attack in 27 years

Also Read

More Stories from this section

family-dental
witywide