‘നീ എന്റെ ഹൃദയം കീഴടക്കി’നിക്കോളാസ് മഡുറോ, ഗ്രീൻലാൻഡ് തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുത്തി വാലന്റൈൻസ് ഡേ കാർഡുകൾ പുറത്തിറക്കി വൈറ്റ്ഹൗസ്

വാഷിങ്ടൺ: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ രാഷ്ട്രീയ സന്ദേശങ്ങളുമായി വൈറ്റ് ഹൗസ് സോഷ്യൽ മീഡിയയിൽ കാർഡുകൾ പുറത്തിറക്കി വൈറ്റ്ഹൗസ്. “Made just for you” എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. വൈറ്റ്ഹൗസ് പുറത്തിറക്കിയ ഡിജിറ്റൽ കാർഡുകളിൽ നിലവിലെ യുഎസ് ഭരണകൂടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവങ്ങളും വിവാദങ്ങളും സാറ്റയർ രീതിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഒരു കാർഡിൽ വെനിസ്വേലയുടെ മുൻ പ്രസിഡന്റായ Nicolás Maduroയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ചുവപ്പ് ഫ്രെയിമിൽ ഹൃദയ ആകൃതിയിൽ നൽകിയ ചിത്രത്തിനൊപ്പം “You captured my heart” എന്ന സന്ദേശവുമുണ്ടായിരുന്നു. യുഎസ് സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനുശേഷം കൈക്കെട്ടിയും കണ്ണ് മൂടിയ നിലയിലുമുള്ള മഡുറോയുടെ ചിത്രം ഉപയോഗിച്ചതാണ് ശ്രദ്ധേയം.

മറ്റൊരു കാർഡിൽ യുഎസ് പ്രസിഡന്റ് Donald Trump ഒരു ‘Executive Order’ രേഖ കൈയിൽ പിടിച്ചിരിക്കുന്ന ചിത്രം ഉൾപ്പെടുത്തി “UR My Valentine” എന്ന സന്ദേശം നൽകിയിരുന്നു.

ഇതിനുപുറമെ ഡെമോക്രാറ്റിക് പാർട്ടിയെ വിമർശിക്കുന്ന രീതിയിലുള്ള മറ്റൊരു കാർഡും പങ്കുവെച്ചു. എൽ സാൽവഡോറിൽ സെനറ്റർ Chris Van Hollen ഒരാളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം ഹൃദയ രൂപത്തിൽ ചേർത്താണ് സന്ദേശം നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആർക്ക്ടിക് ദ്വീപായ Greenlandയുടെ ഭൂപടം ഹൃദയ ആകൃതിയിൽ ഉൾപ്പെടുത്തി “It’s time we define our situationship” എന്ന വരിയോടുകൂടിയ കാർഡും വൈറ്റ് ഹൗസ് പങ്കുവെച്ചു. ഗ്രീൻലാൻഡിനെക്കുറിച്ചുള്ള യുഎസ് താത്പര്യങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ സന്ദേശമെന്നാണ് വിലയിരുത്തൽ.

സോഷ്യൽ മീഡിയയിൽ കാർഡുകൾക്കെതിരെ വിമർശനവും പിന്തുണയും ഒരുപോലെ ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ സാറ്റയർ ഉൾപ്പെടുത്തിയ വാലന്റൈൻസ് ദിന ആശംസകൾ ശ്രദ്ധേയമായി.

You captured my heart’: White House releases Valentine’s Day cards featuring Nicolás Maduro, Greenland and more

More Stories from this section

family-dental
witywide