തൊപ്പി എടുക്കാൻ നദിയിൽ ചാടി; വിനോദയാത്രയ്ക്കിടെ യുവാവ് കൊളറാഡോ നദിയിൽ മുങ്ങിമരിച്ചു

ബുൾഹെഡ് സിറ്റി (അരിസോണ): കൊളറാഡോ നദിയിൽ വിനോദയാത്രയ്ക്കിടെ വെള്ളത്തിൽ വീണ തൊപ്പി എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കാലിഫോർണിയയിൽ താമസിക്കുന്ന ക്രിസ്റ്റഫർ നഥാനിയൽ ലോഗൻ (26) ആണ് മരിച്ചത്. അരിസോണ-നെവാഡ അതിർത്തിയിലുള്ള ഡേവിസ് ക്യാമ്പിന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

സുഹൃത്തുക്കളോടൊപ്പം വാടകയ്‌ക്കെടുത്ത പോണ്ടൂൺ ബോട്ടിൽ മീൻപിടിക്കാനും വിനോദയാത്രയ്ക്കുമായി എത്തിയതായിരുന്നു ക്രിസ്റ്റഫർ. യാത്രയ്ക്കിടെ കാറ്റിൽപ്പെട്ട് തൊപ്പി നദിയിൽ വീഴുകയും അത് എടുക്കാനായി ക്രിസ്റ്റഫർ വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവ് നീന്താൻ പ്രയാസപ്പെടുകയും ഉടൻ തന്നെ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയുടെ ഡൈവിംഗ് ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. അപകടസമയത്ത് ക്രിസ്റ്റഫർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നദിയിൽ ഇറങ്ങുന്നവർ നീന്തൽ അറിയുന്നവരാണെങ്കിൽ പോലും നിർബന്ധമായും ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

Young man drowns in Colorado River after jumping into river to get hat

More Stories from this section

family-dental
witywide