യുവജന നേതാവ് ജസ്റ്റിന്‍ പറമ്പത്ത് കാലിഫോര്‍ണിയയില്‍ അന്തരിച്ചു

ഫിലഡൽഫിയ: ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വാർ-ൽ സിവിലിയൻ എഞ്ചിനിയർ ജസ്റ്റിൻ പറമ്പത്ത് (43) കാലിഫോർണിയയിൽ അന്തരിച്ചു. ഫിലഡൽഫിയയിലെ ആദ്യകാല മലയാളികളിൽ ഒരാളും മലങ്കര ആർച്ച് ഡയോസിസ് മുൻ കൗൺസിൽ അംഗവുമായ റവ. ഡീക്കൻ ഷെവലിയർ വർഗീസ് പറമ്പത്തിന്റെയും സാറാമ്മ പറമ്പത്തിന്റെയും പുത്രനാണ്.

അനുഗ്രഹീത കലാകാരനും സംഗീതഞ്ജനും അത്മായ യുവജന പ്രവർത്തകനും ആയിരുന്നു ജസ്റ്റിൻ പറമ്പത്ത്. മലങ്കര ആർച്ച് ഡയോസിസിലെ യുവജന പോഷക സംഘടനയായ എംജിഎസ്ഒഎസ്എ ട്രഷററായി 2008 മുതൽ 2012 വരെ പ്രവർത്തിച്ചിരുന്നു. മികച്ച പിയാനിസ്റ്റ് ആയിരുന്നു. സിറിയൻ ഓർത്തഡോക്സ് സഭയുടെ പൗരാണിക ആരാധന സംഗീതത്തിൽ അടിസ്ഥാനമാക്കി വി. കുർബാനയുടെയും മറ്റു ശുശ്രുഷകളുടെയും ഗീതങ്ങൾ മനോഹരമായി ചിട്ടപ്പെടുത്തിയ ജസ്റ്റിന്റെ നേതുത്വത്തിലുള്ള ഗായകസംഘം നിരവധി വർഷങ്ങൾ അതിഭദ്രാസന ഫാമിലി കോൺഫറൻസുകളിലും മറ്റും ചടങ്ങുകളിലും ഗാനശുശ്രൂഷ നിവഹിച്ചിരുന്നു.

ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്സ് ദേവാലയം എന്നിവിടങ്ങളിൽ അനേകവർഷം പിയാനിസ്റ്റായി നിസ്തു‌ല സേവനം അനുഷ്ടിച്ചിരുന്നു. ഫിലൽഫിയയിലെ ഡ്രെക്‌ൽ യൂണിവേഴ്സിറ്റിയിൽ നിന്നു മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഡിപ്പാർട്ട്മെന്റ് ഒഫ് വാറിൽ ചേരുന്നത്.

ജെസിക്ക റെന്നിംഗർ, മാത്യു പറമ്പത്ത് എന്നിവർ സഹോദരരാണ്. ജോർഡൻ റെന്നിംഗർ, ജോസലിൻ റെന്നിംഗർ എന്നിവർ സഹോദരീ പുത്രരാണ്. സംസ്കാരം പിന്നീട് ഫിലൽഫിയയിൽ നടക്കും. പ്രിയപ്പെട്ട ജസ്റ്റിൻ്റെ വേർപാടിൽ ആർച്ച് ഡയോസിസ് ഭാർവാഹികൾ, ഭക്തസംഘടനാ ഭാരവാഹികൾ, സാംസ്കാരിക- സാമൂഹിക സംഘടനാ നേതാക്കൾ തുടങ്ങിയവർ അനുശോചനവും ദുഖവും രേഖപ്പെടുത്തി.

Youth leader Justin Parambath passes away in California

More Stories from this section

family-dental
witywide