അധികാരത്തിലെത്തിയാല്‍ അഴിമതി തുടച്ചുനീക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

അധികാരത്തിലെത്തിയാല്‍ അഴിമതി തുടച്ചുനീക്കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മധ്യപ്രദേശില്‍ അഴിമതിക്കാരെ ജയിലില്‍ അടക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. സൗജന്യ വിദ്യാഭ്യാസം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴിലില്ലായ്മ വേതനം തുടങ്ങിയവയാണ് ആം ആദ്മിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. മധ്യപ്രദേശ് നിയമസഭയുടെ കാലാവധി 2024 ജനുവരി 6ന് ആണ് അവസാനിക്കുന്നത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ആംആദ്മി പാര്‍ട്ടി നടത്തിയത്. ബിജെപി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശിലെ അഴിമതിക്കാരെ മുഴുവന്‍ ജയിലിലടയ്ക്കും. ഡല്‍ഹിയില്‍ തങ്ങള്‍ അഴിമതി തുടച്ചുനീക്കിയെന്നും അരവിന്ദ്ര് കെജ്രിവാള്‍ പറഞ്ഞു.

മുന്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2018 നവംബറിലാണ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച് കമല്‍നാഥ് മുഖ്യമന്ത്രിയായിരുന്നു. 2020 മാര്‍ച്ചില്‍, 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് രാജിവച്ച് ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് കൂറുമാറിയിരുന്നു. അതിന്റെ ഫലമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയും മുഖ്യമന്ത്രി കമല്‍നാഥ് രാജിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുകയായിരുന്നു.

More Stories from this section

family-dental
witywide