കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്ത സംഭവം; ഓണ്‍ലൈന്‍ ലോണ്‍ സംഘത്തെ തേടി പോലീസ്

ഓണ്‍ലൈന്‍ ലോണ്‍ എടുത്തതിനെത്തുടര്‍ന്ന് തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തുകയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതിലുള്ള മാനസിക വിഷമത്തില്‍ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പോലീസ്. ദമ്പതികളെ ഭീഷണിപ്പെടുത്തിയ സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ആത്മഹത്യ ചെയ്ത ശില്‍പയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു മാനഹാനിയുണ്ടാക്കുന്ന നിലയില്‍ ആപ്പില്‍ നിന്നും സന്ദേശങ്ങള്‍ വന്നുവെന്ന പരാതിയിലും അന്വേഷണം നടക്കുകയാണെന്ന് എറണാകുളം റൂറല്‍ എസ് പി പറഞ്ഞു. ഓണ്‍ലൈന്‍ ആപ്പ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഏത് ആപ്പില്‍ നിന്നുമാണ് വായ്പയെടുത്തെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

നിജോയുടെ ഭാര്യ ശില്‍പയുടെ ഫോണിലാണ് വായ്പ ഇടപാടുകള്‍ നടന്നത് ഈ ഫോണിലേക്കാണ് സന്ദേശങ്ങളും വരുന്നത്. സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഉടന്‍ ഫോണ്‍ പരിശോധിക്കും. അന്വേഷണം ശരിയായ ദിശയിലാണെന്ന് എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. കൂനമ്മാവിലുള്ള ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ശില്‍പയുടെ അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് പണം വന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ നരഹത്യ ചുമത്തിയാണ് കേസ്. ആപ്പിന്റെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ അവരെ കൂടി പ്രതിചേര്‍ത്താകും അന്വേഷണം.

നിജോയും ഭാര്യയും മക്കളേയും ചേര്‍ത്ത് ജീവിതം അവസാനിപ്പിച്ചതിനു ശേഷവും ബന്ധുക്കളുടെ ഫോണിലേക്ക് ഭീഷണി സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. ശില്‍പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വച്ചുള്ള സന്ദേശങ്ങള്‍ എത്തിയതിനെത്തുടര്‍ന്ന് സഹോദരനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കര്‍ത്ത ലോണ്‍, ഹാപ്പി വാലറ്റ് എന്നീ പേരുകളിലുള്ള ആപ്പില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. വായ്പ എടുക്കാന്‍ നേരം അധിക വിവരങ്ങളുടെ ഭാഗമായി ആപ്പില്‍ നല്‍കിയ നമ്പരുകളിലേക്കാണ് ഇപ്പോഴും സന്ദേശം വന്നുകൊണ്ടിരിക്കുന്നത്.

More Stories from this section

family-dental
witywide