പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടിയിൽ  വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

എറണാകുളം : പെരുമ്പാവൂരില്‍ എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടിയിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി.

വീട്ടുകാരാണ്  രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍  കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍  അസ്വഭാവികതകള്‍ ഒന്നുമില്ലെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് അക്ഷര എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്.

More Stories from this section

family-dental
witywide