മരണശേഷവും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി കോണ്‍ഗ്രസ്; പുതുപ്പള്ളിയിലെ വിജയത്തിന്റെ തിളക്കം ഇല്ലാതാക്കിയെന്നും എംവി ഗോവിന്ദന്‍

മരണശേഷവും ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് വേട്ടയാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പുതുപ്പള്ളിയിലെ വിജയത്തിന്റെ തിളക്കം കോണ്‍ഗ്രസ് ഇല്ലാതാക്കി, സോളാര്‍ കേസിന് പിന്നില്‍ അധികാരമോഹികളായ കോണ്‍ഗ്രസ് നേതാക്കളാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരി ജയിലില്‍വച്ച് എഴുതിയ കത്തിന്റെ ഗുണഭോക്താക്കള്‍ ഇടതുപക്ഷമല്ലെന്ന് എം.വി. ഗോവിന്ദന്‍ നേരത്തേ പ്രതികരിച്ചിരുന്നു.

ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഭയക്കുന്നു. തുടരന്വേഷണം നടക്കുകയാണെങ്കില്‍ ആഭ്യന്തര കലാപമുണ്ടാകുമെന്ന് യുഡിഎഫ് ഭയക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ നേരത്തേ പ്രതികരിച്ചിരുന്നു.

More Stories from this section

dental-431-x-127
witywide