ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ ‘സ്യൂസ്’ ഓർമയായി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് ഓർമയായി. ഗ്രേറ്റ് ഡെയ്ൻ എന്ന വർഗത്തിൽപ്പെട്ട സ്യൂസ് മൂന്നാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. യുഎസിലെ ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിയാണ് സ്യുസിന്റെ ഉടമസ്ഥൻ, ബോൺ ക്യാൻസറിനെ തുടർന്ന് സ്യൂസിന്റെ വലതുകാൽ മുറിച്ച് മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സ്യൂസിന് ന്യുമോണിയ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പക്ഷെ ചികിത്സ ഫലം കണ്ടില്ല. സെപ്റ്റംബർ 12ന് പുലർച്ചെയാണ് സ്യൂസ് ഈ ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ വർഷമാണ് 1.046 മീറ്റർ (3 അടിയും 10 ഇഞ്ചും) ഉയരം രേഖപ്പെടുത്തി സ്യൂസ് ലോകറെക്കോർഡ് സൃഷ്ടിച്ചത്.

“ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ ആൺ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായ ഞങ്ങളുടെ പ്രിയപ്പെട്ട നായ സ്യൂസിന്റെ മരണവാർത്ത അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ചൊവ്വാഴ്ച രാവിലെ ന്യുമോണിയ ബാധിച്ചാണ് സ്യൂസ് മരിച്ചത്. ഒരുപാട് പേർക്ക് അവൻ സന്തോഷം നൽകിയിരുന്നു. ഞങ്ങളുടെ മുഴുവൻ കുടുംബവും അവനെ വളരെയധികം മിസ് ചെയ്യും. അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. അവസാനം അവൻ വളരെയധികം ക്ഷീണിതനായിരുന്നു” ഉടമ ബ്രിട്ടാനി ഡേവിസ് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide