സോളാര്‍ കേസില്‍ അന്വേഷണം വേണ്ട; പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്ന് ചാണ്ടി ഉമ്മന്‍

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍. പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്നും അന്വേഷണം വേണ്ടെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. സോളാര്‍ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണവും വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സര്‍ക്കാരിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിമാരാകാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് ഇരയായതെന്നാണ് ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്ന് ആരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിലും മുന്നണിയിലും ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായി കാണുന്നുവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

More Stories from this section

dental-431-x-127
witywide