മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ചു. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുഖ്യമന്ത്രിയെ ഫോളോ ചെയ്യാം.ആന്‍ഡ്രോയിഡ്, ഐഒഎസ് ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മാത്രമാണ് വാട്‌സ് ആപ്പ് ചാനല്‍ സൗകര്യം ലഭ്യമാവുക. ടെക്സ്റ്റ്, ചിത്രങ്ങള്‍, വിഡിയോകള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയവ വാട്ടസാപ്പ് ചാനല്‍ വഴി ഫോളോവേഴ്‌സുമായി പങ്കിടാനാകും.

മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്സ്ആപ്പ് ചാനല്‍ ആദ്യം തുടങ്ങിയവരില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരംഭിച്ചു 24 മണിക്കൂറില്‍ 10 ലക്ഷം ആളുകളാണ് മോദിയെ വാട്‌സാപ്പ് ചാനലില്‍ ഫോളോ ചെയ്തത്. നിലവില്‍ 17 ലക്ഷം ഫോളോവേഴ്സാണ് പ്രധാനമന്ത്രിക്കുള്ളത്. ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളില്‍ നിലവില്‍ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് ചാനലിനുള്ളത്. ഇന്‍സ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികള്‍ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാന്‍ കഴിയുക.

Also Read

More Stories from this section

family-dental
witywide