ഖമേനി കൊല്ലപ്പെട്ടെന്ന വാർത്തകൾക്കു പിന്നാലെ ഇറാനെ ആരു നയിക്കും എന്ന് തനിക്ക് അറിയാമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനെ നയിക്കാൻ “ചില നല്ല സ്ഥാനാർത്ഥികൾ” ഉണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർണായക വാക്കുകൾ.

നിലവിൽ ആരാണ് ചുമതലയിലുള്ളതെന്ന സിബിഎസ് ന്യൂസിൻ്റെ ചോദ്യത്തിന് “ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം, പക്ഷേ എനിക്കത് പറയാനാവില്ല” എന്നായിരുന്നു ട്രംപിൻ്റെ മറുപടി. ഇറാനിൽ ആരെങ്കിലും നേതൃത്വത്തിലേക്ക് വരാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോൾ, “അതെ, അങ്ങനെ കരുതുന്നു. അവിടെ ചില നല്ല സ്ഥാനാർത്ഥികളുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം കൂടുതൽ വിശദീകരിക്കാൻ തയ്യാറായില്ല.

അതേസമയം,  ഇറാനിലെ ഭരണ നേതൃത്വത്തിൻ്റെ വലിയൊരു ഭാഗം ഇല്ലാതായതായും രാജ്യത്ത് വലിയ തോതിലുള്ള സൈനിക നീക്കങ്ങൾ തുടരുകയാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. 

Trump says he knows who will lead Iran after Khamenei’s death