മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു, നബിദിന അവധി 28ലേക്ക് മാറ്റി

മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം നബിദിന അവധി 28ലേക്ക് മാറ്റി. നേരത്തെ, 27നായിരുന്നു നബിദിനം പ്രമാണിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചത്. പിന്നീട് മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം നബിദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റുകയായിരുന്നു. ഇതു സംബന്ധിച്ച സംസ്ഥാന ഉത്തരവിറങ്ങി.

സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തില്‍ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.

More Stories from this section

family-dental
witywide