24 ബന്ദികളെ ഹമാസ് മോചിപ്പിച്ചു: 13 ഇസ്രയേലികൾ, 10 തായ് പൌരന്മാർ, 1 ഫിലിപീൻസ് സ്വദേശി

റഫാ ക്രോസിങ്: വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി, ഹമാസ് 13 ബന്ദികളെ ഇസ്രയേലിനു കൈമാറി. ഇവരെ കൂടാതെ 10 തയ് ലൻഡ് പൌരന്മാരേയും ഒരു ഫിലിപീൻസ് പൌരനേയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം വൈകിട്ട് നാലുമണിയോടെ ഖാൻ യൂനസിൽ വച്ച് ഇവർ 24 പേരെ റെഡ്ക്രോസിനു കൈമാറി. റെഡ്ക്രോസിൻ്റെ ആംബുലൻസുകളിൽ ഈജിപ്തിലെ റഫാ ക്രോസിങ്ങിൽ എത്തിച്ച് ഈജിപ്തിന് കൈമാറി. പിന്നീട് അവരെ കരാം അബുസലേം ക്രോസിങ് വഴി ഇസ്രയേലിൽ എത്തിച്ചു. 13 പേരിൽ 12 പേരും ഇസ്രയേൽ – ഗാസ അതിർത്തിക്ക് സമീപത്തെ കിബുട്സിൽ നിന്നുള്ളവരാണ്.

ഇവരെ കൊണ്ടുപോകാൻ ഇസ്രയേൽ പട്ടാളം റഫാ അതിർത്തിയിൽ വൈകിട്ട് 4 മുതൽ ഹെലികോപ്ടറുകൾ തയാറാക്കി കാത്തിരിക്കുകയാണ്. എല്ലാവരും ഉടൻ ടെൽ അവീവിൽ എത്തും. ഇവരെ ഇസ്രയേലിലെ ആശുപത്രിയിൽ എത്തിക്കും അതിനു ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. 48 ദിവസങ്ങൾക്ക് ശേഷം അവർ 13 പേർ വീടണയുകയാണ്. കുട്ടികളും സ്ത്രീകളുമാണ് മോചിതരായത്.

പകരം ഇസ്രയേൽ ജയിലിൽ കഴിയുന്ന 39 പലസ്തീൻ തടവുകാരെ റമല്ലയിലെ ഡിറ്റൻഷൻ സെൻ്ററിൽ എത്തിച്ചു. ഇതിൽ 24 സ്ത്രീകളും 15 കുട്ടികളുമാണ്. മോചിതരാവുന്നവരുടെ ലിസ്റ്റ് ഇസ്രയേൽ പലസ്തീന് നൽകിയിരുന്നു.

അവരെ വെസ്റ്റ് ബാങ്കിൽ എത്തിക്കും എന്നിട്ട് അവരുടെ വീടുകളിൽ എത്തിക്കും. പക്ഷേ ബന്ദികളെ കൈമാറി കഴിഞ്ഞതിനു ശേഷം മാത്രമേ അവരെ മോചിപ്പിക്കുകയുള്ളൂ എന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. അവരെ മോചിപ്പിച്ചതിൽ ആഘോഷം പാടില്ല എന്നും ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മോചിതരായ തായ് ലൻഡ് പൌരന്മാരെ ടെൽ അവീവിൽ ആശുപത്രിയിൽ എത്തിക്കും 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം അവരുടെ രാജ്യത്തേക്ക് മടങ്ങും. മോചിതരായ 10 പേരും പുരുഷന്മാരാണ്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്.നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തില്‍ ബന്ദി കൈമാറ്റം നടക്കുക എന്ന് നേരത്തേ അറിയിച്ചിരുന്നു. അടുത്ത 3 ദിവസങ്ങളിലായി ആകെ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന 150 പലസ്തീനികളെയും വിട്ടുനല്‍കുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.

ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകള്‍ ഗാസയില്‍ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബർ 7 ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടുകയും 240 പേരെ ബന്ദികളാക്കി കൊണ്ടുപോവുകയും ചെയ്തിരുന്നു. തുടർന്ന് തിരിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിള 15000 അധികം പലസ്തീൻകാർ ഗാസയിൽ കൊല്ലപ്പെട്ടു.

13 captives released along 10 Thais and one Filipino

More Stories from this section

family-dental
witywide