
പതിനാലു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ 18 വയസുകാരന്‍ അറസ്റ്റില്‍. വിവേക് ബിനു എന്ന മാലിപ്പാറ സ്വദേശിയായ പതിനെട്ടുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്‍പതാം തീയതിയാണ് പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതിനു ശേഷം കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തിയിരുന്നു.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴി അനുസരിച്ചാണ് പ്രതിയായ വിവേകിനെ ചോദ്യം ചെയ്തത്. അറസ്റ്റിലായ വിവേക് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ പറഞ്ഞു. മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വിവേകിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിലാണ് വിവേകിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.










