യുഎസില്‍ മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊന്നു; ഗുജറാത്ത് സ്വദേശിയായ വിദ്യാർഥി അറസ്റ്റില്‍

ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഗുജറാത്ത് സ്വദേശി സ്വന്തം കുടുംബാഗങ്ങളെ വെടിവെച്ച് കൊന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയുമാണ് വീടിനകത്തു വെച്ച് ഓം ബ്രഹ്മഭട്ട് (23) എന്ന യുവാവ് കൊലപ്പെടുത്തിയത്.

മുത്തച്ഛന്‍ ദിലീപ് കുമാര്‍ ബ്രഹ്മഭട്ട് (72), മുത്തശ്ശി ബിന്ദു, അമ്മാവന്‍ യഷ്‌കുമാര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ഓം ബ്രഹ്മട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൂട്ടക്കൊലക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് കൂട്ടക്കൊല നടന്ന വിവരം പുറത്തറിയുന്നത്.

നേരത്തെ നവസാരി ജില്ലയിലെ ബിലിമോറ ടൗണില്‍ പോലീസ് സബ് ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിച്ച ദിലീപ്കുമാര്‍ ബ്രഹ്മഭട്ട് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആനന്ദില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. മകന്‍ യാഷിനൊപ്പം താമസിക്കാന്‍ അടുത്തിടെയാണ് ഇദ്ദേഹവും ഭാര്യയും യുഎസിലെത്തിയത്.

More Stories from this section

family-dental
witywide