ഗാസയില്‍ 24 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; ദുവ ഷറഫാണ് ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക

ഗാസ: പറന്നെത്തുന്ന മിസൈലുകള്‍ക്കും ബോംബുകള്‍ക്കും മുമ്പില്‍ നിന്ന് നിരവധി മാധ്യമ പ്രവര്‍ത്തകരാണ് ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധ വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്നത്. അതിനിടയില്‍ ഇതുവരെ 24 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വോയ്സ് ഓഫ് അല്‍ അക്സ റേഡിയോയിലെ മാധ്യമ പ്രവര്‍ത്തക ദുവ ഷറഫ് കൂടി കൊല്ലപ്പെട്ടു. അവര്‍ക്കൊപ്പം അവരുടെ മകള്‍ക്കും ജീവന്‍ നഷ്ടമായി. യുദ്ധ വാര്‍ത്തകള്‍ മരണത്തിന് തൊട്ടുമുമ്പുവരെ അവര്‍ ലോകത്തോട് വിളിച്ചുപറയുകയായിരുന്നു. 

മധ്യഗാസയിലെ അല്‍സവൈദ മേഖലയില്‍ ഉണ്ടായ ആക്രമണത്തിലാണ് മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടത്. അല്‍സവൈദയിലെ അവരുടെ വീട് യുദ്ധവിമാനത്തില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ തകരുകയായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍സവൈദ മേഖലയില്‍ ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ നിരവധി ഇടങ്ങളില്‍ ഇന്ന് മിസൈല്‍ ആക്രമണം നടത്തി. താല്‍ അല്‍ ഹവ, അല്‍ ജ്വാസത്, അല്‍ നഫാഖ് എന്നിവടങ്ങളിലെല്ലാം വ്യാപകമായ ആക്രമണം നടന്നു. മിസൈല്‍ ആക്രമങ്ങളില്‍ ഈ മേഖലയിലെ കെട്ടിടങ്ങളൊക്കെ തകര്‍ന്നു. നിരവധി സാധാരണ ജനങ്ങള്‍ ഈ മേഖലയില്‍ കൊല്ലപ്പെട്ടു എന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അല്‍ജസീറയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ കുടുംബവും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

24 Journalist killed in Gaza

More Stories from this section

family-dental
witywide