ഇറാൻ്റെ തിരിച്ചടി; ഒരാൾ കൊല്ലപ്പെട്ടതായും 121 പേർക്ക് പരുക്കേറ്റതായും ഇസ്രയേൽ

ജറുസലേം: ശനിയാഴ്ച രാജ്യത്തുടനീളം നടന്ന ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായും 121 പേർക്ക് പരിക്കേറ്റതായും ഇസ്രായേലിൻ്റെ ദേശീയ അടിയന്തര സേവന വിഭാഗം അറിയിച്ചു. പരുക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമല്ലെന്ന് മാഗൻ ഡേവിഡ് അഡോം (MDA) ഞായറാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യവ്യാപകമായി ആകെ 121 പേർക്ക് ചികിത്സ നൽകുകയും ഇവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തതായി ഇഎംടികളും പാരാമെഡിക്കുകളും അറിയിച്ചു. ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിലാണ് മരണവും പരിക്കേറ്റവരിൽ നാലിലൊന്ന് ഭാഗവും സംഭവിച്ചത്. പരിക്കേറ്റവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ, മിസൈൽ ആഘാതത്തിൽ ഒരു കെട്ടിടത്തിൻ്റെ മതിൽ തകരുകയും അതിൻ്റെ കോൺക്രീറ്റും കമ്പികളും പുറത്തുകാണുന്നതായും വ്യക്തമാണ്.

Iran’s retaliation; Israel says one killed, 121 injured

Also Read

More Stories from this section

family-dental
witywide