യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സ്വന്തം കുടുംബത്തിലെ എല്ലാ അംഗങ്ങളും കൊല്ലപ്പെട്ടെന്ന വാര്‍ത്തയും ആ മാധ്യമ പ്രവര്‍ത്തകനെ തേടി എത്തി

ഗാസ: ഗാസയില്‍ പത്തൊമ്പതാം ദിവസം ആക്രമണം ശക്തമാക്കി നീങ്ങുകയാണ് ഇസ്രായേല്‍. വായു മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും നടക്കുന്ന യുദ്ധം ലൈവ് ആയി അല്‍ജസീറ ന്യൂസിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വേയ്ല്‍ ദാവൂദ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ദാവൂദിന്റെ ഫോണിലേക്ക് ആ സന്ദേശം എത്തി. ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ഒന്നാകെ ഇല്ലാതായി. ദാവൂദിന്റെ ഭാര്യയും മകളും മകനും കൊല്ലപ്പെട്ടു.

ഇസ്രായേല്‍ ആക്രമണം ശക്തമായതോടെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ദാവൂദിന്റെ കുടുംബം കൊല്ലപ്പെട്ടത്. അഭയാര്‍ത്ഥി കേന്ദ്രങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും ആക്രമിക്കരുതെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ഒക്കെ ആവശ്യപ്പെട്ടിരുന്നു. അതാണ് യുദ്ധ നിയമവും. പക്ഷെ, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിരവധി ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. അല്‍ജസീറ മാനേജിംഗ് എഡിറ്റര്‍ മുഹമ്മദ് മൊവാദാണ് സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം എക്സില്‍ പോസ്റ്റ് ചെയ്തത്.

യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിടയില്‍ സ്വന്തം കുടുംബം തന്നെ ഇല്ലാതായ വാര്‍ത്ത കൂടി റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്ന ഏറ്റവും വേദനാജനകമായ ഈ അനുഭവം മറ്റൊരു മാധ്യമ പ്രവര്‍ത്തകനും ഈ ലോകത്ത് തന്നെ ഉണ്ടാകില്ല. 

3 of Al Jazeera journalists family killed in Israeli airstrike

More Stories from this section

family-dental
witywide