കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി: 5 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ടു

കൊല്ലം : ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തിരികെ നല്‍കാന്‍ പണം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിന്റെ ഫോണിലേക്ക് ഒരു സ്ത്രീയാണ് വിളിച്ചത്. കുട്ടി സുരക്ഷിതയാണെന്നു വിളിച്ച വ്യക്തി പറഞ്ഞതായും വിവരമുണ്ട്. ഫോണ്‍ കോളിന്റെ ആധികാരികത സംബന്ധിച്ച് പോലീസ് പരിശോധന നടത്തുകയാണ്.

വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നതായും കോളിന്റെ ആധികാരികത അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

കാറിന്റെ നമ്പര്‍ വ്യാജമാണെന്നും തട്ടിക്കൊണ്ടുപോയ കാറിന്റേതായി കാണിച്ച നമ്പരിലുള്ള യഥാര്‍ഥ ആര്‍ സി ഓണറെ കണ്ട് കാര്‍ നമ്പര്‍ വ്യാജമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം പൂയപ്പള്ളി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭിഗേല്‍ സാറ റെജിയെ ആണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ട്യൂഷന്‍ കഴിഞ്ഞു ജ്യേഷ്ഠനൊപ്പം മടങ്ങും വഴിയാണ് വെള്ള ഹോണ്ട അമേസ് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠനെ തള്ളിമാറ്റി അഭികേലിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു.

6 year old kidnapped from kollam kerala

More Stories from this section

family-dental
witywide