ഫാ. ലിജോ കൊച്ചുപറമ്പിലിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി

സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ. ഒ)

ചിക്കാഗോ: വിശ്വാസികളുടെ പ്രിയങ്കരനും സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി സാന്നിധ്യവുമായിരുന്ന ഫാ.ലിജോ കൊച്ചുപറമ്പിലിന് ഇടവകാംഗങ്ങള്‍ ഊഷ്മളമായ യാത്രയയപ്പാണ് മോര്‍ട്ടണ്‍ ഗ്രോവില്‍ നല്‍കിയത്. മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലികാ ദേവാലയത്തിലെ അസി. വികാരിയായിരുന്നു ഫാ. ലിജോ കൊച്ചുപറമ്പില്‍. മോര്‍ട്ടണ്‍ഗ്രോവ് ദേവാലയത്തില്‍ നിന്നും ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലികാ ദേവാലയത്തിലേക്കാണ് ഫാ. ലിജോ കൊച്ചുപറമ്പില്‍ സ്ഥലം മാറി പോകുന്നത്. 

ഒക്ടോബര്‍ 29ലെ ഞായറാഴ്ച കുര്‍ബാനക്ക് ശേഷമായിരുന്നു യാത്രയയപ്പ് ചടങ്ങിനായി വിശ്വാസികള്‍ ഒത്തുകൂടിയത്. ഫാ. ലിജോ കൊച്ചുപറമ്പിലിന്റെ സേവനത്തെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ സംസാരിച്ചു. ചർച്ച് എക്സിക്യൂട്ടീവും വിവിധ മിനിസ്ട്രി ഭാരവാഹികളും, സിസ്റ്റേഴ്സും ചേർന്ന് ഇടവകയുടെ പേരിലുള്ള സ്നേഹോപഹാരം ഫാ. ലിജോക്ക് സമ്മാനിച്ചു. 

ചടങ്ങില്‍ സെ.മേരീസ് ഇടവക വികാരി ഫാ.സിജു മുടക്കോടിൽ, ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ചർച്ച് എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി കോർഡിനേറ്റർ സാബു കട്ടപ്പുറം, മതാധ്യാപകരെയും കുട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ട്
സി.സി.ഡി സ്കൂൾ DRE സജി പൂത്രക്കയിൽ, വിമൺ മിനിസ്ട്രി കോർഡിനേറ്റർ ജൂലി കൊരട്ടിയിൽ, മെൻ മിനിസ്ട്രി ജനറൽ കോർഡിനേറ്റർ സ്റ്റീഫൻ ചൊള്ളമ്പേൽ 
എന്നിവർ ഫാ. ലിജോയ്ക്ക് ആശംസകൾ നേര്‍ന്നു. വിശ്വാസികളുടെയും സഹപ്രവര്‍ത്തകരുടെയും നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫാ. കൊച്ചുപറമ്പില്‍ മറുപടി പ്രസംഗം നടത്തി. 

A warm farewell to father Lijo kochuparambil at Morton grove

More Stories from this section

family-dental
witywide