കളമശ്ശേരി സ്‌ഫോടനം; തിരുവനന്തപുരത്ത് ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും

കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് യോഗം നടക്കുന്നത്. എല്ലാ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതിലെ ജാഗ്രതയെക്കുറിച്ചും ചര്‍ച്ചയുണ്ടാകും.

യോഗത്തിനു ശേഷം സര്‍വകക്ഷി വാര്‍ത്താസമ്മേളനമുണ്ടാകും. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12) യാണ് ഒടുവില്‍ മരിച്ചത്. ലിബിനയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. സംഭവത്തില്‍ 56 പേര്‍ക്ക് പരുക്കേറ്റു. 17 പേര്‍ ഐസിയുവിലാണ്. 4 പേരുടെ നില ഗുരുതരമാണ്.

More Stories from this section

family-dental
witywide