സൗത്ത് ഫ്ലോറിഡ: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയ കൂദാശ ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്ന ആർച്ച് ബിഷപ് മാർ തീത്തോസ് യെൽദോ മെത്രാപ്പൊലീത്തക്ക് ഫോർട്ട് ലോഡർഡേൽ എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നല്‍കി.
ഇടവക വികാരി ഫാദർ ജോസഫ് വർഗീസ്, കൺവീനർ ജോൺ തോമസ് (ബ്ലെസൻ), സെക്രട്ടറി നിബു പുത്തേത്ത് ജോയിൻറ് സെക്രട്ടറി ജിനോ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ആർച്ച് ബിഷപ്പിനെ സ്വീകരിച്ചത്.