ഇസ്രായേൽ-ഹമാസ് യുദ്ധം: ഡൽഹിയിൽ സുരക്ഷാ മുന്നറിയിപ്പ്, ജൂത മതസ്ഥാപനങ്ങൾക്കും ഇസ്രായേൽ എംബസിക്കും സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ഇസ്രായേലിൽ സുരക്ഷാ സേനയും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായി പൊലീസ് അറിയിച്ചു. രാജ്യ തലസ്ഥാനത്ത് കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. ഇസ്രയേല്‍ എംബസിക്കും ഡല്‍ഹിയിലെ ജൂത ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മുന്‍കരുതലുകള്‍ സ്വീകരിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഇത്തരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.

ഫ്രാൻസിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂതരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടായതും, പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ വലിയ തോതിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകിയത്.

ഹമാസിന്റെ അപ്രതീക്ഷിത 1,300 ഇസ്രയേലികൾ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ 1,500-ലധികം ആളുകൾ കൊല്ലപ്പെട്ടു. യുദ്ധത്തെ തുടർന്ന് ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഓപ്പറേഷൻ അജയ് യുടെ കീഴിലുള്ള ആദ്യ വിമാനത്തിൽ ഇന്ന് ന്യൂഡൽഹിയിൽ എത്തിച്ചു.

More Stories from this section

family-dental
witywide