ഇറാഖിൽ നിന്നെത്തിച്ച കരടി വിമാനത്തിൽ കൂട് പൊളിച്ച് ഇറങ്ങി

ദുബായ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്നും ദുബായിലേക്ക് കൊണ്ടുവന്ന കരടിക്കുട്ടി വിമാനത്തിൽ നിന്നും കൂട് പൊളിച്ച് പുറത്തിറങ്ങി. വിമാനത്തിന്റെ കാർഗോയിൽ സൂക്ഷിച്ചിരുന്നു കൂടിനുള്ളിൽ നിന്നാണ് കരടി പുറത്തു ചാടിയത്. വിമാനം ദുബായിൽ ഇറങ്ങിയതിനു പിന്നാലെ അപകടം ശ്രദ്ധയിൽ പെട്ടു.

മൃഗങ്ങളെ കൊണ്ടു പോകുന്നതിനുള്ള എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചിട്ടാണ് കരടിക്കുട്ടിയെ കൊണ്ടുവന്നതെന്നും യാത്രക്കാരെ പുറത്തിറക്കും മുൻപ് വിദഗ്ധരെത്തി കരടിക്കുട്ടിയെ കുത്തിവച്ച് മയക്കിയെന്നും ഇറാഖി എയർവെയ്സ് അറിയിച്ചു. കൂടിനു പുറത്തു ചാടിയ കരടി വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്കു നോക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും വിമാനത്തിനു കേടുപാടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മടക്ക യാത്ര ചെയ്തതെന്നും ഇറാഖി എയർവെയ്സ് വ്യക്തമാക്കി.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇറാഖി എയർവെയ്സ് അധികൃതൃ ഖേദം പ്രകടിപ്പിച്ചു.

“കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളുടെ പേരിൽ ബാഗ്ദാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാരോട് കമ്പനി ക്ഷമ ചോദിക്കുന്നു,” എയർലൈൻ അതിന്റെ വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

കേടുപാടുകളൊന്നും ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് വിമാനം ദുബായിൽ നിന്നും തിരിച്ച് ബാഗ്ദാദിലേക്ക് പറന്നത്.

More Stories from this section

family-dental
witywide