‘ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, മുഖ്യമന്ത്രി വാഗ്ദാനംപാലിക്കണം, റബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട്’ : മാർ പാംപ്ലാനി

കണ്ണൂർ : റബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണമെന്നാണ് ആവശ്യം. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം ഇല്ലെങ്കിൽ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.

ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കണ്ണൂരിൽ കേരള കത്തോലിക്കാ കോൺഗ്രസിൻ്റെ കർഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ കർഷകനെ കടുവ കടിച്ചുകൊന്ന സംഭവത്തിൽ ഡിഎഫ് ഒയെ കൊലക്കുറ്റം ചുമത്തി തുറുങ്കിലടക്കണമെന്നും ജോസഫ് പാംപ്ലാനിആവശ്യപ്പെട്ടു. 

നേരത്തെ 300 രൂപ റബറിന് നൽകിയാൽ കേന്ദ്രത്തിന് ഒപ്പം നിൽക്കുമെന്നും ബിജെപിക്ക് കേരളത്തിൽ നിന്നും ഒരു എംഎൽഎയെ കിട്ടുമെന്നുമുളള ബിഷപ്പിന്റെ പ്രഖ്യാപനം വിവാദമായിരുന്നു. 

Bishop Joseph Pamplany offered to vote for LDF If it increases rubber price to 250

More Stories from this section

family-dental
witywide