നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ; സമ്മതിക്കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭീകര പട്ടികയില്‍ ഉണ്ടായിരുന്ന ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ-കാനഡ തര്‍ക്കം അതിരൂക്ഷമാവുകയാണ്. സംഭവത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായി തുടരുകയാണ്. നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തന്നെയെന്ന് കാനഡിയും കള്ളക്കഥ പ്രചരിപ്പിക്കരുതെന്ന് കാനഡയോട് ഇന്ത്യയും പറയുകയാണ്. അതിനിടെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കൂടി കാനഡ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇന്ത്യയുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കാനഡ ഉന്നയിച്ചത്. അതേസമയം ഒരു തെളിവും ഇല്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവ് ഇതുവരെ കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

അതേസമയം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മൊബൈല്‍ ഫോണ്‍ തെളിവുകളും ഇലക്ട്രോണിക് തെളിവുകളും ഉണ്ടെന്നാണ് കാനഡ വിശദീകരിക്കുന്നത്. ആ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഉദ്യോസ്ഥരെ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നും അന്വേഷണ സംഘത്തെ ഇന്ത്യയിലേക്ക് അയക്കേണ്ടതുണ്ടെന്നും കാനഡ പറയുന്നു. അതേസമയം കാനഡയുടെ നീക്കത്തോട് ഒരു യോജിപ്പും ഇല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.

Canada wants Indian officials questioned in Nijjars murder

More Stories from this section

family-dental
witywide