പതിനായിരവും കടന്ന് അപേക്ഷകർ; കാനഡ ഓപ്പൺ വർക്ക് വിസയ്ക്ക് വമ്പൻ പ്രതികരണം

ടൊറന്റോ: യുഎസ് H-1B വിസ ഉടമകൾക്കുള്ള കാനഡയുടെ ഓപ്പൺ വർക്ക് പെർമിറ്റ് സ്ട്രീമിന് അപേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം. ഒരു വർഷത്തെ കാലാവധി നൽകിയിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ 10,000 സ്ലോട്ടുകളുടെ പ്രാരംഭ പരിധി മറികടന്നു. കാനഡയിൽ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവസരത്തിനായി യു.എസ്. H-1B വിസ ഉടമകൾക്കിടയിൽ ഉയർന്ന ഡിമാൻഡാണ് ദ്രുതഗതിയിലുള്ള ഈ പ്രതികരണത്തിന് കാരണം. ഓപ്പൺ വർക്ക് പെർമിറ്റ് സ്ട്രീമിന്റെ ജനപ്രീതിയാണ് ചുരുങ്ങിയ സമയം കൊണ്ട്, പതിനായിരം എന്ന പരിധിയും കടന്ന് അപേക്ഷകരുടെ എണ്ണത്തിലെ കുതിപ്പ് സൂചിപ്പിക്കുന്നത്.

കാനഡയ്ക്കും യു. എസിനും ഇടയില്‍ തൊഴില്‍ ചലനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ യു. എസില്‍ H-1B സ്പെഷ്യാലിറ്റി ഒക്യുപേഷന്‍ വിസ കൈവശമുള്ളവര്‍ക്ക് കാനഡയില്‍ ജോലി ചെയ്യാനും താമസിക്കാനും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകും.

അപേക്ഷകരുടെ പരിധി കഴിഞ്ഞെന്നും ഇനി അപേക്ഷ സ്വീകരിക്കുന്നില്ലെന്നും ഇമിഗ്രേഷന്‍, റഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ ആര്‍ സി സി) പോര്‍ട്ടലിലൂടെ അറിയിച്ചു. അധിക അപേക്ഷകൾ നിലവിൽ സ്വീകരിക്കുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു.

കാനഡയ്ക്കും യു. എസിനും ഇടയില്‍ പ്രത്യേകിച്ച് ഹൈടെക് വ്യവസായങ്ങളില്‍ തൊഴില്‍ മാറ്റം വര്‍ധിപ്പിക്കുന്നതിനാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് സ്ട്രീം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള H-1B വിസ ഉടമകള്‍ക്ക് മൂന്ന് വര്‍ഷം വരെ സാധുതയുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിലൂടെ കാനഡ അതിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ഇത് വിദഗ്ദ്ധരായ പ്രൊഫഷണലുകള്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍ തുറക്കുന്നു.

More Stories from this section

dental-431-x-127
witywide