താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തില്‍ വാഹനാപകടം. ചുരത്തിന്റെ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ ഇന്നോവ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.