
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ ധനതത്വ ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ക്ലോഡിയ ഗോള്‍ഡിന്. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ് അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞയായ ക്ലോഡിയയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ക്ലോഡിയ ഗോള്‍ഡിന്‍ നടത്തിയ കണ്ടെത്തലുകള്‍ സാമ്പത്തിക രംഗത്തെ വലിയ പ്രത്യാഘാതങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് നൊബേല്‍ പുരസ്‌കാര നിര്‍ണയ ജൂറി വിലയിരുത്തി.
ഒരു ദശലക്ഷം ഡോളറിനൊപ്പം 18 കാരറ്റ് സ്വര്‍ണമെഡലും ഡിപ്ലോമയും പുരസ്‌കാരത്തിനൊപ്പം ലഭിക്കും. പുരസ്‌കാരം തന്നെ അ്ത്ഭുതപ്പെടുത്തിയെന്ന് ക്ലോഡിയ ഗോള്‍ഡിന്‍ പ്രതികരിച്ചു. ധനതത്വ ശാസ്ത്രത്തില്‍ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോള്‍ഡിന്‍.