ബൊഗോട്ട: മെയ് ഒന്നിന് കൊളംബിയയിലെ വിമാനാപകടത്തിൽ അകപ്പെട്ട് ആമസോൺ കാടുകളിൽ അതിജീവിച്ച കുട്ടികളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു കുട്ടികളിൽ രണ്ടു കുട്ടികളുടെ അച്ഛനായ വ്യക്തിയെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളിൽ ഒരാളെ ഇയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി എന്ന സൂചനയെ തുടർന്നാണ് അറസ്റ്റ്.
ഭാര്യയുടെ ആദ്യ വിവാഹത്തിലെ പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്ത് വയസുള്ളപ്പോൾ മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് വിവരം.
ഗുരുതരമായ നിര്‍ജലീകരണം, പോഷകാഹാരക്കുറവ് അടക്കമുള്ളവ നേരിട്ട കുട്ടികള്‍ കൊളംബിയന്‍ സര്‍ക്കാരിന്‍റെ സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ കഴിയുന്നതിനിടെ നടന്ന മനശാസ്ത്ര പരിശോധനയിലാണ് കുട്ടികള്‍ പീഡനം നേരിട്ടതായി വ്യക്തമായത്. ലൈംഗിക പീഡനം അടക്കമുള്ളവയാണ് കുട്ടികള്‍ 32കാരനായ രണ്ടാനച്ഛനില്‍ നിന്ന് നേരിട്ടിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.
പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കെതിരായ ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തില്‍ പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ മകളെ രണ്ടാം ഭര്‍ത്താവ് ആക്രമിച്ചിരുന്നതായി കുട്ടികളുടെ മുത്തച്ഛന്‍ പ്രതികരിച്ചിരുന്നു. കുട്ടികളുടെ മുത്തച്ഛനും രണ്ടാനച്ഛനും തമ്മില്‍ കുട്ടികളുടെ അവകാശ തര്‍ക്കം നടക്കുന്നതിനിടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.
മെയ് ഒന്നിനാണ് കുട്ടികളും അമ്മയും സഞ്ചരിച്ചിരുന്ന സെസ്‌ന – 206 തകര്‍ന്നുവീണത്. അമ്മയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു വിമാന ദുരന്തം. വിമാനം തകർന്ന് ഒന്നും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള നാല് കുട്ടികളെയാണ് ആമസോൺ കാടുകളിൽ കാണാതായത്.