ന്യൂയോര്‍ക്കില്‍ ജെറി അമല്‍ദേവ് നയിക്കുന്ന സംഗീത പരിപാടി ഒക്ടോബര്‍ ഏഴിന്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സംഗീത വിദ്യാലയമായ ‘സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്’ ഒക്ടോബര്‍ ഏഴാം തീയതി (venue: 100 Fieldstone drive (Fieldstone Middle school), Theills Newyork) ജെറി അമല്‍ദേവ് നയിക്കുന്ന ‘സിങ് അമേരിക്ക വിത്ത് ജെറി അമല്‍ദേവ്’ എന്ന സംഗീത പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നു.

മലയാളത്തിന്റെ അഭിമാനമായ സംഗീത പ്രതിഭ ജെറി അമല്‍ദേവിനെ സാധക സംഗീത പുരസ്‌കാരം നല്‍കി ആദരിക്കുന്നതാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ കെ. ഐ. അലക്‌സാണ്ടര്‍ അറിയിച്ചു. ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ ഹസ്തം പരിപാടിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യമാണെന്നു സംഘാടകര്‍ അറിയിച്ചു.

More Stories from this section

family-dental
witywide