നരേന്ദ്ര മോദിക്ക് എസ്.യു.വി വാങ്ങിയാല്‍ ഏഷ്യാനെറ്റിന് അത് കിടിലന്‍, പിണറായി ആണെങ്കില്‍ അത് ധൂര്‍ത്ത്

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നേരെ രാജ്യത്ത് നടക്കുന്ന ഭരണകൂട അടിച്ചമര്‍ത്തലുകളെ കുറിച്ച് നടന്ന സെമിനാറിലാണ് സിപിഎം നേതാവ് എം.സ്വരാജിന്റെ വിമര്‍ശനം. കേരളത്തിലെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും എന്നാല്‍ വിമര്‍ശിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിട്ടും നരേന്ദ്ര മോദിക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ സമീപനം എന്തുകൊണ്ടെന്ന് സ്വരാജ് ചോദിച്ചു. എളമരം കരീമിന്റെ മുഖത്തടിക്കണമെന്നും മൂക്കിലൂടെ ചോരയൊലിപ്പിക്കണമെന്നും ഏഷ്യാനെറ്റിന്റെ അവതാരകന് പറയാം. കാരണം കേരളത്തില്‍ അതിനെതിരെ മാധ്യമ വേട്ടയൊന്നും ഉണ്ടാകില്ല. എന്നാല്‍ നരേന്ദ്ര മോദിക്കെതിരെയോ, അമിത്ഷാക്കെതിരെയോ അത് പറയാനുള്ള ചങ്കൂറ്റം ആ ലേഖകന് ഉണ്ടോ എന്ന ചോദ്യവും സ്വരാജ് ഉന്നയിച്ചു.

പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു കിടിലന്‍ എസ്.യു.വി എന്ന് ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ വാര്‍ത്ത കണ്ടു. കേരളത്തില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഒരു കിയ കമ്പനിയുടെ കാര്‍ വാങ്ങി. തിരുവനന്തപുരം പാളയത്ത് നിന്നാല്‍ ഒരു മണിക്കൂറില്‍ അതുപോലുള്ള നിരവധി കാറുകള്‍ പോകുന്നത് കാണാം. കാരണം അതൊരു ആഡംഭര കാറൊന്നും അല്ല. പക്ഷെ, ഏഷ്യാനെറ്റിന്റെ അന്നത്തെ ചര്‍ച്ച മുഖമന്ത്രിയുടെ ധൂര്‍ത്ത് എന്നാണ്. പ്രധാനമന്ത്രിക്ക് കാറ് വാങ്ങിയാല്‍ കിടിലന്‍, മുഖ്യമന്ത്രിക്ക് വാങ്ങിയാല്‍ ധൂര്‍ത്ത്. അപ്പോള്‍ വാര്‍ത്തകളെ എങ്ങനെ സമീപിക്കണം എന്ന് ഈ മാധ്യമങ്ങള്‍ക്ക് കൃത്യമായി അറിയാം.

നരേന്ദ്ര മോദിയെയും അമിത്ഷായെയും വിമര്‍ശിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് മനോരമക്കും ഏഷ്യാനെറ്റിനുമൊക്കെ നന്നായി അറിയാം. കേരളത്തിലെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടാകും. പലരും എതിര്‍ത്ത് രംഗത്തുവരും അതിനപ്പുറം എന്ത് സംഭവിക്കാനാണ്. ഉത്തരേന്ത്യയില്‍ കാണുന്നതുപോലെ മാധ്യമ വേട്ടയോ, മാധ്യമ പ്രവര്‍ത്തകരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളോ എന്നും കേരളത്തില്‍ ഉണ്ടാകില്ല. 

പരാതി നല്‍കിയാല്‍ പൊലീസ് ആര്‍ക്കെതിരെയും കേസെടുക്കും. പക്ഷെ, എഫ്.ഐ.ആറില്‍ പേരുള്‍പ്പെടുന്നവരൊക്കെ കേസില്‍ പ്രതിയാകണമെന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ പേര് എഫ്.ഐ.ആറില്‍ വന്നാല്‍ ഞങ്ങള്‍ മിണ്ടും എന്നൊക്കെ പറഞ്ഞ് വലിയ പ്രചാരണമാണ്. നരേന്ദ്ര മോദിക്കും അമിത്ഷാക്കും എതിരെ ഈ മിണ്ടലൊന്നും ഇല്ലല്ലോ. ഉണ്ടാകില്ല. കാരണം മിണ്ടിയാല്‍ വിവരം അറിയുമെന്ന് അവര്‍ക്ക് ഉറപ്പാണ്. ഇത്തരത്തില്‍ ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് എം.സ്വരാജ് ഉയര്‍ത്തിയത്.

CPM leader M Swaraj criticised Asianet

More Stories from this section

family-dental
witywide