
ഗാസ: ഹമാസ് അതിക്രമം നേരിടാനെന്ന് പറഞ്ഞ് ഇസ്രായേല്‍ തുടങ്ങിയ ആക്രമണം ഗാസയില്‍ നിരപരാധികളുടെ കൂട്ടക്കുരുതിയായി മാറുകയാണ്. സ്ത്രീകളും കുട്ടികളുമാണ് കുടുതല്‍ കൊല്ലപ്പെടുന്നത്. ഇന്നലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടു. നൂറുലധികം പേരെ കാണാതായി. എഴുനൂറിലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിലും മരിച്ചവരിലും അധികം കുട്ടികളാണ്. അങ്ങനെ ആശുപത്രിയിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും പോലും ഗാസയിലെ മനുഷ്യര്‍ക്ക് രക്ഷയില്ല. ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുകയാണ്. യുദ്ധം ശക്തമായി റിപ്പോര്‍ട്ട് ചെയ്യുന്ന അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയുടെ ജേര്‍ണലിസ്റ്റുകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും 19 കുടുംബാംഗങ്ങളെങ്കിലും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അല്‍ജസീറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്.
خاص #الجزيرة.. عشرات الضحايا في غارة استهدفت مخبزًا بشارع النصر في مدينة غزة#فيديو#حرب_غزة pic.twitter.com/HDhGhmrBqR
— الجزيرة فلسطين (@AJA_Palestine) November 1, 2023
എല്ലാ യുദ്ധനിയമങ്ങളും ലംഘിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടരുന്നത്. ഒരാഴ്ചയായി ഗാസയിലേക്ക് കടന്നുള്ള കരയുദ്ധമാണ്. ഹമാസിന്റെ ടണലുകള്‍ ആക്രമിച്ചു എന്ന് ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഓരോ ദിവസവും ഗാസയില്‍ നിന്ന് പുറത്തുവരുന്നത് കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ നിരപരാധികളായ ഒരുപാട് മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെടുന്നതിന്റെ വാര്‍ത്തകളാണ്. ലോക മനഃസാക്ഷിയെ തന്നെ നടുക്കുന്ന കാഴ്ചകളാണ് ഇത്. മനുഷ്യരെ ഒരു ദയയവും ഇല്ലാതെ കൊന്നുതള്ളുകയാണ് അക്ഷരാര്‍ത്ഥത്തില്‍.
ഒക്ടോബര്‍ 7ന് അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ അതിക്രമം ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. അതിന് ഹമാസിന് മറുപടി നല്‍കുക തന്നെ വേണം. പക്ഷെ,. അത് മുതലാക്കി ഗാസയിലെ മനുഷ്യരെ പൂര്‍ണമായി ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഗാസയിലെ ജനങ്ങള്‍ ഹമാസ് അല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. അത് മനസ്സിലാക്കി മുന്നോട്ടുപോകണം എന്ന അഭ്യര്‍ത്ഥനകള്‍ ഇസ്രായേല്‍ തള്ളുകയാണ്. ജീവനുവേണ്ടി അതിര്‍ത്തികളിലേക്ക് മനുഷ്യര്‍ ഓടുകയാണ്. ഞങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിക്കുകയാണ്. പക്ഷെ, ആരും സഹായത്തിന് എത്തുന്നില്ല. അതിനാല്‍ ഗാസയില്‍ ഇനിയും ചോര വീഴും.
Death toll in Gaza reaches 9000














