ബദാം കഴിച്ചോളൂ ഒരു മടിയും വേണ്ട

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ട്രീ നട്‌സുകളില്‍ ഒന്നാണ് ബദാം. വളരെ പോഷകഗുണമുള്ളതും ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നവുമാണ് ബദാം.

ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, റൈബോഫ്ളേവിന്‍ എന്നിവയാല്‍ സമൃദ്ധമായ ബദാമില്‍ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിന്‍ ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്.

ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ബദാമില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നതാണ് പലരെയും പേടിപ്പിക്കുന്നത്. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണെന്നത് ശരിതന്നെ, എന്നാല്‍ ഇതില്‍ ഭാരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്.

രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതില്‍ കുതിര്‍ത്തും വറുത്തും സ്മൂത്തി, ഹല്‍വ, തൈര് എന്നിവയ്ക്കൊപ്പം ചേര്‍ത്തും കഴിക്കാവുന്നതാണ്.

ബദാമില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കും.

ബദാമില്‍ മഗ്നീഷ്യം വളരെ കൂടുതലാണ്, പലര്‍ക്കും വേണ്ടത്ര ലഭിക്കാത്ത ഒരു ധാതു. ഉയര്‍ന്ന മഗ്നീഷ്യം കഴിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്ക് പ്രധാന എതിരാളിയാണ്.

More Stories from this section

family-dental
witywide