
ന്യൂയോർക്ക്: അമിതമായ റെഡ് മീറ്റ് ഉപയോഗം പ്രമേഹ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ആഴ്ചയിൽ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം പറയുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലാണ്.
ആഴ്ചയിൽ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടുമെന്ന് വിവരിക്കുന്നത്. ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 22,000-ത്തിലധികം പേർക്കാണ് ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായുള്ള ഇവരുടെ ഡയറ്റ് വിലയിരുത്തിയാണ് പഠനം നടത്തിയത്.
ഏറ്റവും കൂടുതൽ റെഡ് മീറ്റ് കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 62% കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. അതുപോലെ ഓരോ ദിവസവും അധികമായി കഴിക്കുന്ന റെഡ് മീറ്റ് മൂലം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 24% കൂടുതലാണെന്നും പഠനം പറയുന്നു.
ഓരോ രണ്ടോ നാലോ വർഷത്തിലൊരിക്കൽ ഫുഡ് ഫ്രീക്വൻസി ചോദ്യാവലി ഉപയോഗിച്ച് ഡയറ്റ് വിലയിരുത്തി, 36 വർഷം വരെയുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ വിലയിരുത്തി എന്നാണ് പഠനത്തില്‍ പറയുന്നത്. ഇതില്‍ സംസ്കരിച്ചതും പ്രോസസ്സ് ചെയ്യാത്തതുമായ റെഡ് മീറ്റിന്റെ ഉപയോഗം കൂടുതല്‍ ഉള്ളവരിലാണ് പ്രമേഹം കണ്ടെത്തിയത്. അതിനാല്‍ റെഡ് മീറ്റ് കഴിക്കുന്നവരില്‍ മറ്റുള്ളവരെക്കാള്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.















