ഫൂഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വീസ

ദുബായ്: ഫൂഡ് വ്ളോഗര്‍ , പാലക്കാട് സ്വദേശി ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡല്‍ വീസ. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ അനുവദിക്കുന്നത്.

സര്‍ക്കാരിന്റെ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മര്‍ക്കോണിയില്‍ നിന്നാണ് വീസ ഏറ്റുവാങ്ങിയത്. ഇഖ്ബാലിന് സമ്മാനമായി ആടിനെയാണ് ഫിറോസ് നല്‍കിയത്.

കേരളത്തിലെ അറിയപ്പെടുന്ന് ഫൂഡ് വ്ളോഗറില്‍ ഒരാളാണ് ഫിറോസ്.