ഇറാന്‍റെ മിസൈൽ ആക്രമണം; ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൻ്റെ ഭാഗമായി ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം നടന്ന ജൂൺ 23 തിങ്കളാഴ്ചയുണ്ടായ എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇറാൻ ആക്രമണത്തിൽ രാജ്യം സാക്ഷ്യം വഹിച്ച അസാധാരണ സാഹചര്യത്തിലാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളിൽ നിന്നും ഡ്രൈവർമാരെ ഒഴിവാക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

അപ്രതീക്ഷിതമായി മിസൈൽ പ്രത്യക്ഷപ്പെട്ടതും വലിയ സ്ഫോടന ശബ്ദങ്ങളുണ്ടായതും ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിൽ എത്താനുള്ള ശ്രമത്തിനിടയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചകളുണ്ടാവാനുള്ള സാധ്യതകൾ പരിഗണിച്ചാണ് നടപടി. അപകടകരമായ സാഹചര്യത്തിൽ വേഗത്തിൽ പ്രതികരിക്കുന്നതിനും ജോലിസ്ഥലങ്ങളിലേക്കും സേവന സ്ഥലങ്ങളിലേക്കും മാറുന്നതിനും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ജൂൺ 23 ന് രേഖപ്പെടുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളും ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയത്.

Also Read

More Stories from this section

family-dental
witywide