എഫ് പി സി സി കണ്‍വന്‍ഷനും ആരാധനയും 15 മുതല്‍

കുര്യന്‍ ഫിലിപ്

ഷിക്കാഗോ : പെന്തക്കോസ്റ്റൽ സഭകളുടെയും സംയുക്ത പ്രവർത്തന വേദിയായ ഫെല്ലോഷിപ് ഓഫ് പെന്തക്കോസ്റ്റൽ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 വെള്ളി, 16 ശനി ദിവസങ്ങളിൽ വൈകിട്ടു 6.30 മുതൽ  9 വരെ ഗിൽഗാൽ പെന്തക്കോസ്റ്റൽ അസംബ്ലിയിൽ  വച്ച് രാത്രി യോഗങ്ങളും സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 8.30 മുതൽ 1 മണി വരെ ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ സംയുക്ത ആരാധനയും നടക്കുമെന്ന് കൺവീനർമാരായ പാസ്റ്റർ എം ജി ജോൺസനും പാസ്റ്റർ ചാക്കോ ജോർജും അറിയിച്ചു.

പ്രസിദ്ധ സുവിശേഷ പ്രസംഗികനായ പാസ്റ്റർ നോബിൾ പി. തോമസ് (കോഴിക്കോട് ) ഈ മീറ്റിങ്ങുകളിൽ വചന ശ്രുശുഷ നടത്തും. 3 വർഷത്തെ ഇടവേളയ്ക്കു ശേഷം നടത്തുന്ന ഈ സംയുക്ത യോഗങ്ങളിൽ നമ്മുടെ എല്ലാ സഭകളിലെ പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്തു അനുഗ്രഹ പൂർണ്ണമാക്കണമെന്നു ഭാരവാഹികൾ അറിയിച്ചു. 

More Stories from this section

family-dental
witywide