
കമലാ ഹാരിസ് യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൽസരിക്കുന്നു എന്ന് പ്രഖ്യാപനം വന്നതോടെ ഏറ്റവും സജീവമായത് സോഷ്യൽ മീഡിയയാണ്. കമലയെ കുറിച്ച് പറയുന്ന എല്ലാവരും ഒരു തെങ്ങിൻ്റെ അല്ലെങ്കിൽ ഒരു തേങ്ങയുടെ ഇമോജി കൂടി ചേർക്കുന്നുണ്ട്. നിങ്ങൾക്കു വേണ്ടി തെങ്ങിൽ കയറാനും ഞങ്ങൾ തയാറാണ് എന്നു ഒരു കൂട്ടർ കമലയ്ക്ക് ഉറപ്പും നൽകുന്നുണ്ട്. കമലാ ഹാരിസ് ഒരു പാതി തെന്നിന്ത്യക്കാരിയായതിനാലാണ് ഇതെന്ന് കരുതരുത്. സോഷ്യൽ മീഡിയ തമാശയുടെ ഉൽഭവം കമലയുടെ ഒരു പ്രസംഗത്തിൽ നിന്നാണ്.
Brat summer is here https://t.co/8O3J468xXn
— ryan (@ryanlong03) July 21, 2024
വൈറ്റ് ഹൗസിലെ ഒരു പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കമല തൻ്റെ അമ്മയെക്കുറിച്ചുള്ള ഒരു കഥ പങ്കുവയ്ക്കുകയായിരുന്നു.
“അമ്മ പറയുമായിരുന്നു, ‘ചെറുപ്പക്കാരായ നിങ്ങൾക്കൊക്കെ എന്താണ് കുഴപ്പമെന്ന് എനിക്കറിയില്ല, നിങ്ങളൊക്കെ തെങ്ങിന്റെ മുകളീന്ന് നേരിട്ട് വീണ് പൊട്ടിമുളച്ചതാണെന്ന് കരുതുന്നുണ്ടോ?” . ചിരിച്ചുകൊണ്ട് കമല അമ്മ വഴക്കു പറയുന്നതിനെ കുറിച്ചു പറഞ്ഞു. “നമ്മുടെ ജീവിത പശ്ചാത്തലവും സാഹചര്യങ്ങളുമാണ് നമ്മുടെ നിലനിൽപ്പിനാധാരം’ – കമലയുടെ പ്രസംഗം അങ്ങനെ പോകുന്നു.
Madam Vice President, we are ready to help. pic.twitter.com/y8baSx44FL
— Brian Schatz (@brianschatz) July 22, 2024
ഇതിലെ ‘നിങ്ങളൊക്കെ തെങ്ങിന്റെ മുകളീന്ന് നേരിട്ട് വീണ് പൊട്ടിമുളച്ചതാണെന്ന് കരുതുന്നുണ്ടോ?” എന്ന വാചകം മാത്രമെടുത്ത് കമലയക്ക് വട്ടാണ്, വെള്ളമടിച്ചിട്ട് പറയുകയാണ് തുടങ്ങിയ കമൻ്റുകളുമായി എതിരാളികൾ രംഗത്തു വന്നു. എന്നാൽ കമലയുടെ ആരാധകരായ ചെറുപ്പക്കാർ അതിനെ നേരെ തിരിച്ച് പോസിറ്റീവാക്കി. അവരാണ് തെങ്ങിനെ ഇത്ര പോപ്പുലറാക്കിയത്.
അടുത്ത ഒരു ട്രെൻഡിങ് ഹാഷ്ടാഗ് Brat എന്ന വാക്കാണ്. Kamala is Brat എന്നാണ് ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാചകം. ബ്രാറ്റിന് പുതു തലമുറയിൽ പുതിയ അർഥമാണ്. വളരെ കൂളായ, പാർട്ടി ഗോയിങ് പെൺകുട്ടി എന്നാണ് അതിന്റെ പുതിയ അർഥം. പച്ച നിറത്തിലുള്ള ബ്രാറ്റ് ടീഷേർട്ടുകളാണ് പുതിയ ട്രെൻഡ്.
BRAT Kamala shirts already on Fire Island. The gays move SO FAST pic.twitter.com/Zq3e9yctzv
— Michael Del Moro (@MikeDelMoro) July 21, 2024
എന്നാൽ ഏറ്റവും കൂടുതൽ ദുഷ്പ്രചാരണവും നടക്കുന്നത് കമലയ്ക്ക് എതിരെയാണ്. കുഞ്ഞുങ്ങളില്ലാത്ത തൻ്റേടിയായ സ്ത്രീ. എന്ന റിപ്പബ്ളിക്കൻ പ്രചാരണമാണ് ഇപ്പോൾ അമേരിക്കയിലെ മുഖ്യ ചർച്ചാ വിഷയം. അതിലും കഷ്ടമാണ് അവരുടെ ഡീപ് ഫേയ്ക് വിഡിയോകൾ. ഏറ്റവും കൂടുതൽ ഡീപ് ഫെയ്ക് പോൺ വിഡിയോകൾ ഇപ്പോൾ ഇറങ്ങുന്നതു കമലയെ വച്ചാണ്. ചെറുപ്പക്കാർക്ക് ഇതിനെ കുറിച്ച് ബോധ്യമുണ്ട്. പക്ഷേ മുതിർന്നവർ എങ്ങനെയാണ് ഇതിനെ എടുക്കുക എന്നു കണ്ടറിയണം. കമല വന്നതോടെ സോഷ്യൽ മീഡിയ തമാശകളും ആക്ഷേപങ്ങളും വളരെ സജീവമായിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങളേക്കാൾ ആളുകൾ കാണുന്നതും ഇതൊക്കെ തന്നെയായിരിക്കും.
Relationship between Kamala Harris And Coconut tree meme















