ഗാസയില്‍ മരണനിരക്ക് 7000 കടന്നു; കൊല്ലപ്പെട്ടവരില്‍ 3000 ത്തിലധികം കുട്ടികള്‍, കരയുദ്ധം ശക്തമാക്കി ഇസ്രായേല്‍

ഗാസ: വ്യോമാക്രമണവും കരയുദ്ധവും ശക്തമാക്കി ഗാസയില്‍ ഇസ്രായേല്‍ നീക്കം ശക്തമായതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒക്ടോബര്‍ 7ന് തുടങ്ങിയ യുദ്ധം 19 ദിവസം പിന്നിടുമ്പോള്‍ മരണനിരക്ക് 7028 ആയി. ഇതില്‍ 3000 ത്തിലധികം കുട്ടികളാണ്. ഇരുപതിനായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 

ഗാസയിലേക്ക് കടന്നുള്ള ഇസ്രായേലിന്റെ കരയുദ്ധം ശക്തമായി തുടരുകയാണ്. രാവും പകലും ഹാമാസ് കേന്ദ്രങ്ങള്‍ തിരഞ്ഞുള്ള സൈനിക നീക്കം തുടരുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കമാണ്ടോകള്‍ക്കൊപ്പം കരയുദ്ധത്തിനായി ടാങ്കുകളും ഗാസയിലേക്ക് കടന്ന് ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ഇതിനകം ഗാസയിലെ 45 ശതമാനം കെട്ടിടങ്ങളും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന് നിലംപൊത്തി. 

ആക്രമണം ശക്തമായതിന് പിന്നാലെ 14 ലക്ഷത്തിലധികം ആളുകള്‍ ഗാസയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുവരെ 101 ആരോഗ്യ പ്രവര്‍ത്തകര്‍ മരിക്കുകയും 100 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Gaza Death toll 7000 today

More Stories from this section

family-dental
witywide