ഗാസയില്‍ മരണം 9,061 ആയി, കൊല്ലപ്പെട്ടവരില്‍ 3,760 കുട്ടികളും 2,326 സ്ത്രീകളും ഉള്‍പ്പെടുന്നു, 2,030 പേരെ കാണാനില്ല

ഗാസ: ഗാസയില്‍ കടന്നുള്ള ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുകയാണ്. ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലുമൊക്കെ ആക്രമണം നടത്തുകയാണ് ഇസ്രായേല്‍. കഴിഞ്ഞ ദിവസം അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 195 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവരുടെ എണ്ണം അമ്പതിനായിരത്തിന് മുകളിലാണ്. തകര്‍ന്നുകിടക്കുന്ന കെട്ടിങ്ങള്‍ക്ക് അടിയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനുള്ള സംവിധാനങ്ങളൊന്നും ഇല്ല. 

ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഗാസയില്‍ 9061 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 3760 പേര്‍ കുട്ടികളാണ്. 2326 സ്ത്രീകളും മരിച്ചു. 2030 പേരെ കാണാനില്ല. പരിക്കേറ്റവരോ, മരിച്ചവരോ ആയി ഇവരില്‍ ഭൂരിഭാഗം പേരും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്.

ഓരോ പത്തുമിനിറ്റിലും പാലസ്തീനില്‍ ഒരു കുട്ടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു എന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലിനെതിരെ ലോകത്തെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 

ഇസ്രായേല്‍ മനുഷ്യരെ കൂട്ടക്കുരുതി നടത്തുകയാണെന്ന് അഞ്ജലീന ജൂലി കുറ്റപ്പെടുത്തി. ഗാസയില്‍ കുടുങ്ങിപ്പോയ മനുഷ്യരെ ബോധപൂര്‍വ്വം ഇസ്രായേല്‍ കൊന്നൊടുക്കുകയാണെന്നും അവര്‍ ആരോപിച്ചു. പല രാഷ്ട്രങ്ങളും ഇസ്രായേലിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. 

Gaza death toll crosses 9000

More Stories from this section

family-dental
witywide