പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെ, കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ല; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നത് പോലെയാണെന്നും മുഖ്യമന്ത്രി സര്‍ക്കാര്‍ സംബന്ധമായ ഒരു കാര്യങ്ങളും രാജ്ഭവനെ അറിയിക്കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ പിണറായി വിജയന്‍ അത് ചെയ്യുന്നില്ലെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ല രാജ്ഭവനിലേക്ക് വരേണ്ടത്. മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല. സര്‍ക്കാരിന്റെ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നുമില്ല. വിസി നിയമനം കൈപ്പിടിയിലൊതുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഗവര്‍ണര്‍ ആരോപിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും ഗവര്‍ണര്‍ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികള്‍ ലഭിച്ചാല്‍ അക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശീദകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide